വാര്‍ത്താ വിവരണം

ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്ര മഹോത്സവം; 3 മുതല്‍ 10 വരെ

2 February 2018
Reporter: shanil Cheruthazham

പിലാത്തറ: ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രം ( ഹനുമാരമ്പലം) മഹോത്സവം ഈ മാസം മൂന്ന് മുതല്‍ പത്ത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് ആചാര്യവരണം, കൊടിയേറ്റം, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, തിടമ്പു നൃത്തം നാലിന് ഭജന, അക്ഷര ശ്ലോക സദസ്സ്, കോമഡി ഉത്സവരാവ്, അഞ്ചിന് ഉത്സവബലി, മേജര്‍ സെറ്റ് കഥകളി, ആറിന് പ്രതിഷ്ഠാദിനം, ചാക്യാര്‍കൂത്ത്, മെഗാ തിരുവാതിര, നൃത്ത സംഗീതനിശ, ഏഴിന് തിരുമുല്‍ കാഴ്ച, എട്ടിന് തായമ്പക, ഗാനമേള, ഒന്‍പതിന് ഓട്ടന്‍ തുളളല്‍, പളളിവേട്ട പത്തിന് ആറാട്ട്, എന്നീ ചടങ്ങുകള്‍ നടക്കും. പത്രസമ്മേളനത്തില്‍ വാരണക്കോട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, സി.എം ശ്രീജിത്ത്, ഏ.ഡി നമ്പ്യാര്‍, സി. എന്‍ വേണുഗോപാലന്‍, കെ.കണ്ണന്‍, കെ.വി ഗോകുലാനന്ദന്‍, ലതീഷ് പി പങ്കെടുത്തു.





ഹനുമാരമ്പലം മഹോത്സവം - പത്രസമ്മേളനത്തില്‍ നിന്ന്

whatsapp
Tags:
loading...